കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എഴുകോണിലെ എസ്.എഫ്.ഐ പ്രവർത്തകർ പൗൾട്രി ഫാം തുടങ്ങി. എഴുകോൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് 750 കോഴി കുഞ്ഞുങ്ങളുമായി ഫാം തുടങ്ങിയത്. വരും ദിവസങ്ങളിൽ ഫാം പ്രവർത്തനം വിപുലീകരിക്കും. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം.സജി ഉദ്ഘാടനം ചെയ്തു.