കുളത്തൂപ്പുഴ: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പെട്രോൾ, ഡീസൽ വില വർദ്ധനവിലും പ്രതിഷേധിച്ച് കുളത്തൂപ്പുഴയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.ജെ. അലോഷ്യസ് സമരം ഉദ്ഘാടനം ചെയ്തു. വിവിധ യൂണിയൻ നേതാക്കളായ വി.ജി. രാജേന്ദ്രൻ, രാജ് കുമാർ, ഭാസ്ക്കരപിള്ള, കമാലുദ്ദീൻ, മധു, ഷറഫ്, സോമൻ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.