ഇടമുളയ്ക്കൽ: ജീവനം ഹരിതസമൃദ്ധിയുടെ ഭാഗമായി എ.ഐ.വൈ.എഫ് ഇടമുളയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പകരാമനല്ലൂരിൽ നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ശിവലാൽ, എസ്. സുജിത് പ്രസാദ്, എസ്. അഖിൽ എന്നിവർ പങ്കെടുത്തു.