കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ താമസിക്കുന്ന പത്താംക്ളാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രതീക്ഷാഗാന്ധി, വിസ്മയ, ഗംഗ എന്നിവരെ ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ അനുമോദിച്ചു. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സി. രാജ് കിഷോർ, എസ്. ശ്രീകുമാർ, പുനലൂർ തങ്കപ്പൻ എന്നിവർ സംസാരിച്ചു.
രണ്ട് വിദ്യാർത്ഥികളുടെയും തുടർ പഠനച്ചെലവുകൾ എസ്. പുഷ്പാനന്ദനും രാജ്കിഷോറും ഏറ്റെടുത്തു.