കൊവിഡ് സമൂഹ വ്യാപനമുണ്ടായെന്ന് സംശയം
ഓച്ചിറ: കായംകുളത്തും സമീപ പ്രദേശങ്ങളിലും കൊവിഡ് സമൂഹ വ്യാപനമുണ്ടായെന്ന സംശയത്തെ തുടർന്ന് ഓച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് മുതൽ സ്വാബ് ടെസ്റ്റ് ആരംഭിക്കും. ദിവസവും ഇരുപത് പേരുടെ സ്രവം പരിശോധിക്കുന്ന സംവിധാനം ലഭ്യമാണ്. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ, ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെപെടുന്ന പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവരെ ആദ്യ ഘട്ടത്തിൽ പരിശോധിക്കും. ഓച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായി 319 പേർ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലും 526 പേർ ഗൃഹ നിരീക്ഷണത്തിലുമുണ്ട്.
ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ല
ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും സ്വാബ് ടെസ്റ്റ് കേന്ദ്രം പ്രവർത്തിക്കുക. ഇതിനായി പ്രത്യേക പ്രവേശന മാർഗവും തയ്യാറാക്കിയിട്ടുണ്ട്. മറ്റ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ അണുനശീകരണത്തിന് ശേഷം ഡ്രൈവറുമായി സമ്പർക്കമുണ്ടാകാത്ത വിധം പൊലീസ് നിരീക്ഷണത്തിലായിരിക്കും സാധനങ്ങൾ ഇറക്കുന്നത്.
മെഡിക്കൽ ഓഫീസർ ഡോ. സുനിൽ
ഓച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായി 319 പേർ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലും 526 പേർ ഗൃഹ നിരീക്ഷണത്തിലുമുണ്ട്