fore
വന മഹോത്സവത്തോട് അനുബന്ധിച്ച് മണ്ണാറപ്പാറ വസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ നടീൽ..

പുനലൂർ:ഒരാഴ്ച നീണ്ട് നിന്ന വന മഹോത്സവത്തിൻെറ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് തെന്മലയിൽ നടക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് 3ന് തെന്മല ഫോറസ്റ്റ് റെയ്ഞ്ചിലെ ആനപെട്ടകോങ്കൽ നെടുങ്ങല്ലൂർപച്ച ഉൾവനത്തിൽ വന-പരിസ്ഥിതി പുനഃസ്ഥാപന തൈ നടിലും വന യാത്രയും നടക്കും. നെടുങ്ങല്ലൂർപച്ച വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വനയാത്രയും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി കെ.രാജു വന യാത്രക്ക് നേതൃത്വം നൽകും.തുടർന്ന് വൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയ്യും. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥ പിളള, വാർഡ് അംഗം എസ്.സുനിൽകുമാർ, തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സുനിൽബാബു, റെയ്ഞ്ച് ഓഫീസർ ഏ.കെ.ശശികുമാർ, വനയാത്ര സമിതി പ്രസിഡന്റ് ഏ.ടി.ഫിലിപ്പ്, സെക്രട്ടറി വി.അശോകൻ, ട്രഷറർ വി.ജയദേവൻ, കൊല്ലം നേച്ചർ പ്ലസ് ചെയർമാൻ ഡോ.രാമാനുജൻ തമ്പി തുടങ്ങിയവർ മന്ത്രിക്കൊപ്പം വന യാത്രയിൽ പങ്കെടുക്കും.തെന്മല ഇക്കോ ടൂറിസം മേഖലയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ..രാജു ഉദ്ഘാടനം ചെയ്യും. വന മഹോത്സവത്തിൻെറ ഭാഗമായി വിവിധഫോറസ്റ്റ് ഡിവിഷനുകളിലെ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ വൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു.