devaharitham
ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ഉദ്യാനവൽക്കരണം

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മഹാദേവർ ക്ഷേത്രത്തിൽ ഉദ്യാന നിർമ്മാണത്തിന് തുടക്കമായി. ഇന്നലെ ക്ഷേത്രാങ്കണത്തിൽ ക്ഷേത്രോപദേശക സമിതിയും ക്ഷേത്ര ജീവനക്കാരും ചേർന്ന് 500ൽ അധികം ചെടികൾ നട്ടുപിടിപ്പിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് ക്ഷേത്രാങ്കണത്തിൽ കരനെൽ കൃഷി ആരംഭിക്കും. 11ന് രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു നക്ഷത്ര വനം പരിപാടി ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിനായക എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യാനവൽക്കരണത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ സി. രാജ് മോഹൻ, അസി.കമ്മിഷണർ ജി. മുരളീധരൻ പിള്ള, ഉപദേശക സമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, അംഗങ്ങളായ ജെ.പി. അജിത് കുമാർ, തുണ്ടിൽ മനോഹരൻ, രാജേഷ് ബാബു, സുനിൽ കുമാർ, അനീഷ്, സുജ സന്തോഷ്, സൗമ്യ, പുഷ്പകുമാർ, ക്ഷേത്രം മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവർ പങ്കെടുത്തു.