കൊല്ലം: അരിനല്ലൂരിലെ ഒന്നരവയസുള്ള കുട്ടിയും കരുനാഗപ്പള്ളിയിലെ അമ്മയും മകനും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ പത്തുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാൾ ഹൈദരാബാദിൽ നിന്നും ഒരാൾ നാട്ടുകാരിയുമാണ്. ഇന്നലെ 38 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 172 ആയി.
സ്ഥിരീകരിച്ചവർ
1. ദുബായിൽ നിന്ന് ജൂൺ 21ന് എത്തിയ കൊല്ലം മൂതാക്കര സ്വദേശി (41)
2. കുവൈറ്റിൽ നിന്ന് ജൂൺ 25ന് എത്തിയ ഇടക്കുളങ്ങര തൊടിയൂർ സ്വദേശി (47)
3. ഖത്തറിൽ നിന്ന് ജൂൺ 26ന് എത്തിയ കൊട്ടിയം മൈലക്കാട് സ്വദേശി (38)
4. മോസ്കോയിൽ നിന്ന് 16ന് എത്തിയ നിലമേൽ സ്വദേശി (21)
5. കുവൈറ്റിൽ നിന്ന് 30ന് എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി (40 )
6. ഖത്തറിൽ നിന്ന് 16ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി (49 )
7. ദമാമിൽ നിന്ന് ജൂൺ 11ന് എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനിയും (27)
8. വടക്കുംതല സ്വദേശിനിയുടെ മകൻ (രണ്ടര വയസ്)
9. ഹൈദരാബാദിൽ നിന്നെത്തി ജൂലായ് ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച അരിനല്ലൂർ സ്വദേശിയുടെ ഒന്നര വയസുള്ള മകൻ
10. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി (26)
രോഗമുക്തരായവർ
പെരിനാട് സ്വദേശി(50), കുളത്തൂപ്പുഴ സ്വദേശി (43), അരിനല്ലൂർ സ്വദേശി (31), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി (35), പത്തനാപുരം സ്വദേശിനി (53), പിറവന്തൂർ സ്വദേശി (52), വെളിയം സ്വദേശി (24), മൈനാഗപ്പള്ളി സ്വദേശി (53), പുത്തൂർ സ്വദേശി (32), കല്ലുംതാഴം സ്വദേശി (29), ചന്ദനത്തോപ്പ് സ്വദേശി (26), കുളത്തൂപ്പുഴ സ്വദേശി (46), പരവൂർ സ്വദേശി (40), കടയ്ക്കൽ സ്വദേശി (49), ചെറിയ വെളിനല്ലൂർ സ്വദേശി (3), മൈനാഗപ്പള്ളി സ്വദേശി (27), ആലുംകടവ് സ്വദേശി (53), പട്ടാഴി സ്വദേശി (33), തഴവ സ്വദേശി (20), ക്ലാപ്പന സ്വദേശി (52), നീണ്ടകര സ്വദേശി (40), ആയൂർ ഇട്ടിവ സ്വദേശി (9), മൈനാഗപ്പള്ളി സ്വദേശി (25), കെ.എസ് പുരം സ്വദേശി (40), പുനലൂർ വിളക്കുവെട്ടം സ്വദേശി (37), അലയമൺ മാങ്കോട് സ്വദേശി (54), പെരിനാട് സ്വദേശി (27), തേവലക്കര സ്വദേശി (67), മൈനാഗപ്പള്ളി സ്വദേശി (23), വിളക്കുടി സ്വദേശിനി (20), കല്ലുവാതുക്കൽ സ്വദേശി (25).