bindhu-krishna003
ലീ‌ഡർ കെ. കരുണാകരന്റെ ജന്മദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തികുളങ്ങര വിമലഹൃദയ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തുന്നു

കൊല്ലം: ലീ‌ഡർ കെ. കരുണാകരന്റെ ജന്മദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തികുളങ്ങര വിമലഹൃദയ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവിതരണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയത്. മണ്ഡലം പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തുപ്പാശേരി, ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ, ആനക്കോട്ട് ശശി, ജി. മുരളീ ബാബു, അൽഫോൺസ് ഫിലിപ്പ്, സേവ്യർ മത്യാസ്, സേവ്യർ മോറീസ്, ബി. രാമാനുജൻ പിള്ള , മേച്ചേഴ്ത്ത് ഗിരീഷ്, ശിവശങ്കര കുരുക്കൾ, കിടങ്ങിൽ സന്തോഷ്, ജോസഫ് മണ്ണാശേരി, സുനിൽ സി പ്രിയാൻ, സുനിൽ ലോറൻസ് എന്നിവർ സംസാരിച്ചു. കെ. കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.