കരുനാഗപ്പള്ളി: ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ലീഡറുടെ നൂറ്റിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലീഡർ അനുസ്മരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ലീഡറുടെ നൂറ്റിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലുടെനീളം നൂറ്റിമൂന്ന് വൃക്ഷത്തൈകൾ നട്ടാണ് ലീഡർ സ്റ്റഡി സെന്റർ അനുസ്മരണം സംഘടിപ്പിച്ചത്.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി, മുൻ നഗരസഭാ ചെയർമാൻ എം. അൻസർ, സി.പി. പ്രിൻസ്, സ്റ്റഡി സെന്റർ നിയോജകമണ്ഡലം ഭാരവാഹികളായ അജീഷ് പുതുവീട്ടിൽ, എ. സുനിൽ കുമാർ, അനിയൻ കുഞ്ഞ്, ഹരി ഓച്ചിറ, വാണിയന്റയ്യത്ത് നിസാർ, പ്രതീഷ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം ആർ. രാജശേഖരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി, ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, മുൻ നഗരസഭാ ചെയർമാൻ എം. അൻസർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ്
തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.