കൊല്ലം : എ.ഐ.വൈ.എഫ് കളീയ്ക്കമേലതിൽ യൂണിറ്റും അഖിലേന്ത്യാ കിസാൻ സഭയും സംയുക്തമായി നടത്തുന്ന കരനെൽ - പച്ചക്കറി കൃഷികളുടെ ഉദ്ഘാടനം മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ കെ. ജഗദമ്മ നിർവഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജയകുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മധു മുട്ടറ, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ എസ്. വിനയൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഷിജുകുമാർ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ആർ. ബിനോജ്,പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സദാശിവൻ പിള്ള, പ്രിൻസ് കായില, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി. സനൽ കുമാർ ,വാർഡ് മെമ്പർ കെ. പവിഴവല്ലി, ബ്ലോക്ക് മെമ്പർ ബി. മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ. അനീഷ്, ഒ. സന്തോഷ് കുമാർ, പവനൻ, കാർഷിക സേനയുടെ ജോയിന്റ് കൺവീനർ എസ്. സന്തോഷ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ഷെഫീർ, മേഖലാ കമ്മിറ്റി അംഗം അരുൺ വെളിയം, യൂണിറ്റ് സെക്രട്ടറി അലിൻ ആർ. ആനന്ദ്, എ.ഐ.വൈ.എഫ് അംഗങ്ങളായ രാഹുൽ, അഭിരാജ്, ഡി. അനന്ദു, അരുൺ, മഹിളാസംഘം നേതാവ് സുധാമണി, ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അജീഷ് എം. അദ്ധ്യക്ഷത വഹിച്ചു. മേഖലാകമ്മിറ്റി അംഗങ്ങളായ അരുൺ വെളിയം, ദിജു വെളിയം, യൂണിറ്റ് പ്രസിഡന്റ് ടി.എസ്. ഹരി, സെക്രട്ടറി അലിൻ ആർ. ആനന്ദ്, രാഹുൽ, അഭിരാജ്, ഡി. അനന്ദു, അരുൺ, അപ്പു, കിസാൻ സഭയുടെ മണ്ഡലം സെക്രട്ടറി ജി. രാജേന്ദ്രൻ, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് എം. അജീഷ്, എസ്. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കിസാൻ സഭ മണ്ഡലം സെക്രട്ടറി ജി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.