navas
സിഐടിയുവിന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് സപ്ലെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സ്വജന പക്ഷപാതത്തിനും അഴിമതിക്കും എതിരെ കേരള റേഷൻ ഡീലേഴ്‌സ് എംപ്ലോയീസ് യൂണിയൻ സിഐടിയു താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസ് ധർണ സംഘടിപ്പിച്ചു . സിഐടിയു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ ഏരിയ പ്രസിഡന്റ് ഇസഡ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ ഗോപൻ , സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി. ആർ .ശങ്കരപ്പിള്ള യൂണിയൻ ജില്ല പ്രസിഡന്റ് ബാബു പണിക്കർ , സെക്രട്ടറി ലാലു .കെ .ഉമ്മൻ , പി.ആർ .അജിത്ത്, അനീഷ് ഉമ്മൻ , രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. .