കൊല്ലം : സിദ്ധനർ സർവ്വീസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തി. സംസ്ഥാന സെക്രട്ടറി വാര്യത്ത് പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.വിനോദ് താമരക്കുടി അദ്ധ്യക്ഷത വഹിച്ചു.സതീഷ് കുമാർ സ്വാഗതവും കരീപ്രരാമചന്ദ്രൻ നന്ദിയും പറഞ്ഞു.രാഘവൻ ചെറുപൊയ്ക, രാജൻ കാവൂർ എന്നിവർ പ്രസംഗിച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യുക.ബ്ളോക്ക് പരിധിയിലുള്ള ലൈഫ് മിഷൻ സ്കീമിലുള്ള വീടുകൾ പൂർത്തീകരിക്കുക.സ്കൂൾ - കോളേജ് പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകാനുള്ള ലെംസംഗ്രാന്റും സ്റ്റൈഫന്റും വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.