photo
പുതിയകാവ് മത്സ്യമാർക്കറ്റിലെ തിരക്ക്.

കരുനാഗപ്പള്ളി: ലോക് ഡൗൺ മാനദണ്ഡങ്ങൾ കരുനാഗപ്പള്ളി , പുതിയകാവ് പ്രദേശങ്ങളിൽ പാലിക്കുന്നില്ലെന്ന് പരാതി . കരുനാഗപ്പള്ളി ടൗണുകളിലെ കടകളിലും പുതിയകാവ് ഉൾപ്പെടെയുള്ള മത്സ്യ മാർക്കറ്റുകളിലും തിരക്ക് വർദ്ധിക്കുകയാണ്. മത്സ്യ മാർക്കറ്റുകളിൽ രാവിലെ ആരംഭിക്കുന്ന തിരക്ക് ഉച്ചയോടെയാണ് അവസാനിക്കുന്നത്. മാസ്ക്കുകൾ ധാരിക്കാതേയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ഇവിടങ്ങളിൽ നാട്ടുകാർ എത്തുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം വർദ്ധിക്കുമ്പോഴാണ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂടുന്നത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളിലും ആളുകൾ കൂടി വരുന്നു. പല സംഘടനകളും സർക്കാർ ഓഫീസ് ഉപരോധത്തിന് മുന്നോടിയായി ടൗണിൽ പ്രകടനം നടത്തുന്നത് പതിവ് കാഴ്ചയായി . പൊലീസിന്റെ നിഷ്ക്രീയത്വമാണ് ഇതിനെല്ലാം കാരണമെന്ന് നാട്ടുകാർ പറയുന്നു.