maravancode
വെളിയം മാലയിൽ മറവൻകോട്ട് സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മിച്ചഭൂമിയിൽ നടത്തിയ നിൽപ് സമരം ബി..ജെ..പി ജില്ലാ പ്രസിഡൻ്റ് ബി..ബി..ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഓടനാവട്ടം: വെളിയം മാലയിൽ മറവൻകോട്ട് സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തുന്നതിനിടെ പ്രതികൾ പൊലീസ് പിടിയിലായി. പ്രാദേശിക - രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലാണ് മരം കടത്തൽ. വളരെ പഴക്കമുള്ള പ്ലാവ്, തേക്ക്, കശുമാവ്, റബ്ബർ, മരുതി മുതലായവ തരിശുപുരയിട കൃഷി പദ്ധതിയുടെ മറവിൽ മുറിച്ചിട്ട് ലോറിയിൽ കയറ്റുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ബി.ജെ..പി വെളിയം മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയറ പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെയും ബി..ജെ..പി പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽ ലോറിയിൽ കയറ്റിയ തടികൾ തിരികെ ഇറക്കി. സ്ഥലം സന്ദർശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി..ബി ഗോപകുമാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.