കുണ്ടറ: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കന്ന കുണ്ടറ ഗ്രാമ പഞ്ചായത്തിലെ ബൾക്ക് ലോൺ പദ്ധതി കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ വത്സല സതീശൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ ഉണ്ണിത്താൻ, ശിവപ്രസാദ്, ഉഷ ശശിധരൻ, സുധർമ്മ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീല, അസിസ്റ്റന്റ് സെക്രട്ടറി ഷംന തുടങ്ങിയവർ പങ്കെടുത്തു. ഒരുകോടി പതിനാറ് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.