 
കൊല്ലം: കേരള കോൺഗ്രസിന്റെ (ജേക്കബ് ) നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദേശത്ത് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകണമെന്നാവശ്യപ്പെട്ടും പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയുമാണ് ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ സത്യൻ, ചിരട്ടക്കോണം സുരേഷ്, ആർ. രാജശേഖരപിള്ള, പ്രവീൺ, ബാബുരാജ്, എഡ്വേഡ് പരിച്ചേരി, മണിമോഹൻ നായർ എന്നിവർ പ്രസംഗിച്ചു.