കൊല്ലം: രണ്ട് മത്സ്യകച്ചവടക്കാർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മത്സ്യത്തൊഴിലാളികൾ ഒഴികെ ബാക്കി 99 പേരും അന്യദേശങ്ങളിൽ നിന്ന് വന്നവരാണ്. ഇന്നലെ പത്ത് പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 173 ആയി.
സ്ഥിരീകരിച്ചവർ
1.മത്സ്യ കച്ചവടക്കാരനായ ശാസ്താംകോട്ട പല്ലിശേരിക്കൽ സ്വദേശി (52)
2. മത്സ്യ കച്ചവടക്കാരനായ പന്മന പുത്തൻചന്ത സ്വദേശി (36)
3. ജൂൺ 17ന് മുംബയിൽ നിന്നെത്തിയ ചിതറ സ്വദേശി (21)
4. ജൂൺ 25ന് യെമനിൽ നിന്നെത്തിയ പത്തനാപുരം സ്വദേശിനി (30)
5. ജൂൺ 26ന് ഖത്തറിൽ നിന്നെത്തിയ തെന്മല ഉറുകുന്ന് സ്വദേശി (40)
6. ജൂൺ 30ന് സൗദിയിൽ നിന്നെത്തിയ പുത്തൂർ സ്വദേശി (41)
7. ജൂലായ് ഒന്നിന് ബംഗളൂരുവിൽ നിന്നെത്തിയ മരുത്തടി സ്വദേശി (24)
8. ജൂൺ 28ന് ദുബായിൽ നിന്നെത്തിയ തൊടിയൂർ ഇടക്കുളങ്ങര സ്വദേശി (36)
9. 5ന് സൗദിയിൽ നിന്നെത്തിയ ശാസ്താംകോട്ട സ്വദേശി (63)
10. 5ന് മസ്കറ്റിൽ നിന്നെത്തിയ കടവൂർ മതിലിൽ സ്വദേശി (47)
11. അഞ്ചിന് ദമാമിൽ നിന്നെത്തിയ കരുനാഗപ്പള്ളി ആദിനാട് സ്വദേശിനി (52)
ആശങ്ക ഉയർത്തി വീണ്ടും സമ്പർക്കം
രണ്ട് മത്സ്യത്തൊഴിലാളികൾക്കും പ്രദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ശാസ്താംകോട്ട പല്ലിശേരിക്കൽ സ്വദേശി ആഞ്ഞിലിമൂട് ചന്തയിലെ മീൻ കച്ചവടക്കാരാനാണ്. മീനെടുക്കുന്നതിന് കായംകുളം, കരുവാറ്റ, അഴീക്കൽ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ട്. പനിയെ തുടർന്ന് ശാസ്താംകോട്ട നവഭാരത് ആശുപത്രിയിൽ ജൂൺ 27 നും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ജൂലായ് 4നും ചികിത്സ തേടിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.
പന്മന സ്വദേശി ചേന്നംങ്കര അരിനല്ലൂർ കല്ലുംപുറത്താണ് മത്സ്യകച്ചവടം നടത്തിയിരുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിൽ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. പനിയെ തുടർന്ന് ജൂൺ 28 ന് മോളി ആശുപത്രി, ചവറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ചവറയിൽ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ രോഗമുക്തരായവർ
ഉളിയക്കോവിൽ സ്വദേശി(52), കരിക്കോട് സ്വദേശി (24), കല്ലുംതാഴം സ്വദേശിനി (6), തലവൂർ കുര സ്വദേശി (26), മേലില ചക്കുവരയ്ക്കൽ സ്വദേശി (32), ഓച്ചിറ സ്വദേശി (54), അരിനല്ലൂർ സ്വദേശിനി (22), പന്മന പുത്തൻചന്ത സ്വദേശിനി (28), ഇളമാട് സ്വദേശി (58), കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി (62) എന്നിവരാണ് കൊവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.