കൊല്ലം: വീട്ടുവളപ്പിലെ വിഷരഹിത ജൈവകൃഷിയിലൂടെ കാർഷികോത്പന്നങ്ങൾ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജ് ഹരിത പദ്ധതിക്ക് തുടക്കം കുറിച്ചു. ലഭ്യമായ സ്ഥലത്ത് പച്ചക്കറി, വാഴ, ഫലവൃക്ഷങ്ങൾ. ഓഷധസസ്യങ്ങൾ തുടങ്ങിയവയും തേനീച്ച, ആട്, കോഴി, മത്സ്യം തുടങ്ങിയവയും കൃഷി ചെയ്ത് സമ്മിശ്ര കൃഷിരീതിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഹെറിറ്റേജ് ഗ്രീൻ പദ്ധതിയുടെ ലക്ഷ്യം. ഡോ. കെ.വി. സനൽകുമാർ പ്രസിഡന്റായും സലിം എം. നാരായണൻ സ്രെകട്ടറിയായുമുള്ള റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ കെ. ശ്രീനിവാസൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജ്യോതിഷ് ജി. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ സുരേഷ് മാത്യു, അസി. ഗവർണർ ജോൺ ഡിസിൽവ. ബി.എസ്. ഗിരീഷ്, എ. അജിത് കുമാർ, പ്രൊഫ. എം. സജേഷ്ബാബു, പി. സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.