കരുനാഗപ്പള്ളി: ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്റർ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന കെ.മുരളീധരൻ എം.പി യുടെ 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ കുലശേഖരപുരം മണ്ഡലംതല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ നിർവ്വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പളളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പെരുമാനൂർ രാധാകൃഷ്ണൻ, എൻ.രാജു, കെ.എൻ.പത്മനാഭപിള്ള, കളീക്കൽ ശ്രീകുമാരി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജയകുമാർ, നെബുകുമാർ, സ്റ്റഡി സെന്റർ ഭാരവാഹികളായ അജീഷ് പുതുവീട്ടിൽ, അനിയൻ കുഞ്ഞ്, സന്തോഷ് സി ആദിനാട് തുടങ്ങിയവർ പങ്കെടുത്തു.