അര ലക്ഷത്തോളം കേസുകൾ, അറസ്റ്റ്
കൊല്ലം: കൊവിഡ് പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിൽ അട്ടിമറിച്ചത് മുക്കാൽ ലക്ഷത്തോളം ജനങ്ങൾ. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 39,507 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 42,419 പേരെ അറസ്റ്റ് ചെയ്‌തു. മാസ്‌ക് ധരിക്കാതെ യാത്ര നടത്തിയ 31,262 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്രേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് 24 മുതൽ ജൂലായ് ആറ് വരെയുള്ള കണക്കാണിത്.
കർശന നിയന്ത്രണങ്ങളുമായി പൊലീസ് നിരത്തിൽ നിലയുറപ്പിച്ചിട്ടും ജില്ലയിലെ പൊതു ഇടങ്ങളിലെ ആൾക്കൂട്ടങ്ങളിൽ കുറവുണ്ടാകാത്തത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും. സമൂഹ വ്യാപനത്തിന്റെ വക്കിലേക്ക് ജില്ല നീങ്ങുന്നുവെന്ന തുടർ മുന്നറിയിപ്പുകൾക്കിടയിലും ഗൗരവം ഉൾക്കൊള്ളാതെയാണ് പൊതു സമൂഹത്തിന്റെ ഇടപെടൽ. അനാവശ്യ യാത്രകൾ പൂർണമായി ഒഴിവാക്കണമെന്ന സർക്കാർ നിർദേശം അവഗണിക്കുന്നവരെ പിടികൂടാൻ പൊലീസ് നടത്തിയ പരിശോധനകളിൽ ഇതുവരെ 30,106 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കൊല്ലം റൂറൽ, സിറ്റി, ആകെ
ലോക്ക് ഡൗൺ ലംഘന കേസുകൾ : 18, 521 - 20,986 - 39,507
അറസ്റ്റിലായവർ : 19,758 - 22,661 - 42,419
പിടിച്ചെടുത്ത വാഹനങ്ങൾ : 15,255 - 14,113 - 30,106
മാസ്ക് ധരിക്കാത്തതിന് നടപടി: 17,255 - 14,007 - 31,262