ചവറ: സ്വർണ്ണകടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ്. ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശങ്കരമംഗലം ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ആർ.വൈ.എഫ്. കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. ലാലു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. കാട്ടൂർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി മണ്ഡലം സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ, അഡ്വ.വിഷ്ണു മോഹൻ, ഹാഷിം, സാബു നീണ്ടകര, ,മനോജ് പന്ത വിള, നിഥിൻ രാജ് ,എന്നിവർ സംസാരിച്ചു. സന്തോഷ് മാടമ്പള്ളി ,ബൈജു ശ്യാമളാലയം ബാലകൃഷ്ണൻ, അനീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.