മയ്യനാട്: സി. കേശവൻ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് പോരാടിയ നേതാവായിരുന്നുവെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. സി. കേശവന്റെ 51-ാം ചരമ വാർഷിക ദിനത്തിൽ സാമൂഹ്യ പരിഷ്കർത്താവും മുൻ തിരു-കൊച്ചി മുഖ്യമന്ത്രിയുമായ സി. കേശവന്റെ ഛായാചിത്രം മയ്യനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലെസ്ലി ജോർജ്, ബിന്ദു, സെക്രട്ടറി സജീവ് മാമ്പറ, അസി. സെക്രട്ടറി ബാലനാരായണൻ, സൂപ്രണ്ട് എ. സുധീർ എന്നിവർ സംസാരിച്ചു.