കൊല്ലം: മുൻ തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ 51-ാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മയ്യനാട്ടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, വിപിൻ വിക്രം, പ്രമോദ് തിലകൻ, സുധീർ കൂട്ടുവിള, ആശിഷ് മയ്യനാട് എന്നിവർ നേതൃത്വം നൽകി.