anzar-azeez
യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഒത്താശ നൽകിയ മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.

തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ സെക്രട്ടറി അനിൽകുമാർ, ഉനൈസ് പള്ളിമുക്ക്, ശങ്കരനാരായണപിള്ള, റാഫി കൊല്ലം, സുധീർകുട്ടുവിള, അയത്തിൽ ശ്രീകുമാർ, ഫൈസൽ, ഉല്ലാസ്, എം.എ. ഷുഹാസ് എന്നിവർ സംസാരിച്ചു.