കൊല്ലം: സ്വർണ്ണക്കടത്ത് കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി കൊല്ലം നഗരത്തിൽ മാർച്ച് നടത്തി. താലൂക്ക് കച്ചേരിയിൽ നിന്ന് ചിന്നക്കടയിലേക്കായിരുന്നു പ്രകടനം.
ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സൂരജ്, ശ്യാംകുട്ടൻ, ശ്രീകാന്ത്, അജിത് ചോഴത്തിൽ രമേശ്, അൻസിൽ, അഭിലാഷ്, ജ്യോതിസ്, ശരത്, അനന്ദു, ലാലു എന്നിവർ പങ്കെടുത്തു.