bed

കൊല്ലം: ജില്ലയിൽ കൊവിഡ് പ്രാഥമിക ചികിത്സയ്ക്ക് എട്ട് സെന്ററുകളായി 777 കിടക്കകൾ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലിൽ 90 കിടക്കകളുമായി പ്രവർത്തനസജ്ജമാണ്. ആകെ 1,000 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതര ചികിത്സാ മേഖലകളെയും രോഗികളെയും ബാധിക്കാത്ത രീതിയിലാണ് ആശുപത്രികൾ ഏറ്റെടുത്തിട്ടുള്ളതെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.