എത്തുന്നത് പരിശോധന 'ചാടിക്കടന്ന് '
കൊല്ലം: ജില്ലയിലെ ഹാർബറുകൾ അടഞ്ഞതോടെ ചന്തകളിൽ വരവ് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. ഓരോ ദിവസവും നൂറ് ടണ്ണോളം മത്സ്യമാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നത്.
രാജ്യവ്യാപകമായി ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ അതിർത്തികടന്നുള്ള മത്സ്യവരവ് ഇടിഞ്ഞിരുന്നു. കമ്മിഷൻ ഏജന്റുമാരാണ് ഇപ്പോൾ മത്സ്യം എത്തിക്കുന്നത്.
പരാതികൾ ഉയരാത്തതിനാൽ ഇത്തരം മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് കാര്യമായ പരിശോധനകൾ നടക്കുന്നില്ല. ചെക്ക് പോസ്റ്റുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയോഗിച്ചിട്ടുള്ള ആരോഗ്യവകുപ്പ് സംഘങ്ങൾ പ്രാഥമിക പരിശോധന നടത്തി കടത്തിവിടുകയാണ്.
പാരിപ്പള്ളി, കടമ്പാട്ടുകോണം, ചടയമംഗലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ കമ്മിഷൻ ഏജൻസികളിലേക്കാണ് വൻതോതിൽ പുറത്തുനിന്നുള്ള മത്സ്യമെത്തുന്നത്.
നേരത്തോ മഹാരാഷ്ട്ര, ഗോവ, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള മത്സ്യമാണ് എത്തിയിരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ തമിഴ്നാട്ടിലെ നാഗപട്ടണം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് എത്തുന്നത്. നെത്തോലി, ചാള, കൊഴിയാള, സി.ഡി കാരൽ, കരിച്ചാള, അയല, കണവ എന്നിവയാണ് ഇന്നലെ പ്രധാനമായും എത്തിയത്.
എറണാകുളം, ആലപ്പുഴ പുറക്കാട്, തിരുവനന്തപുരം പെരുമാതുറ എന്നിവിടങ്ങളിൽ നിന്നും മത്സ്യമെത്തുന്നുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ഹാർബറുകളെല്ലാം അടഞ്ഞുകിടന്ന ഘട്ടത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന രാസവസ്തുക്കൾ ചേർത്ത ആഴ്ചകൾ പഴക്കമുള്ള മത്സ്യം വൻതോതിൽ ജില്ലയിൽ പിടിച്ചെടുത്തിരുന്നു.
കൊള്ളയ്ക്കൊരു കാരണം
1. ഹാർബറുകൾ അടഞ്ഞത് കച്ചവടക്കാർ അവസരമാക്കി
2. മീൻ എത്തിക്കുന്നത് കമ്മിഷൻ ഏജൻസികൾ
3. പറയുന്നത് കൊച്ചിയിൽ നിന്ന് കൊണ്ടുവന്നെന്ന്
4. എത്തിക്കുന്നത് കന്യാകുമാരി, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്ന്
5. ലഭ്യത കുറഞ്ഞപ്പോൾ വിൽപ്പന കൊള്ളവിലയ്ക്ക്
പ്രതിദിനം എത്തുന്ന മത്സ്യം: 100 ടൺ
25 കിലോപെട്ടി
നെത്തോലി: 2,500 രൂപ
ചാള: 5,000 രൂപ
(പാരിപ്പള്ളി കമ്മിഷൻ കട)
''
കച്ചവടക്കാർക്ക് വരവ് മത്സ്യം ലഭിക്കുന്നുണ്ട്. എന്നാൽ അര കിലോ പോലും തൂക്കമില്ലാത്ത ഒരു കൈ നെത്തോലി നൂറ് രൂപയ്ക്കാണ് പാരിപ്പള്ളി ചന്തയിൽ ഇന്നലെ വിറ്റത്.
കൃഷ്ണൻ
പാരിപ്പള്ളി