kollam-corporation

കൊല്ലം: കൊവിഡിന്റെ സമൂഹവ്യാപന സാധ്യത പരിഗണിച്ച് കൊല്ലം കോർപ്പറേഷനിൽ ഇന്ന് മുതൽ പൊതുജനങ്ങളുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സേവനങ്ങൾക്കായി ജനങ്ങൾ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ല. പരാതികൾ klmcorpeoffice@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓൺലൈൻ മുഖേന അയച്ചാൽ മതിയാകും. അപേക്ഷകളോടൊപ്പം കൂടുതൽ രേഖകൾ നൽകേണ്ടതുണ്ടെങ്കിൽ അത് നഗരസഭാ ഓഫീസിന് മുന്നിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുക. അപേക്ഷയോടൊപ്പം മൊബൈൽ നമ്പർ, ഇ - മെയിൽ വിലാസം എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.

ഇത്തരം നിയന്ത്രണങ്ങൾ ജനന - മരണ വിഭാഗത്തിന് ബാധകമല്ല. അവിടെ എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പെട്ടികളിൽ നിക്ഷേപിക്കുന്ന അപേക്ഷകൾക്ക് എസ്.എം.എസ് വഴി അറിയിപ്പ് നൽകും. രേഖകൾ കൃത്യമാണെങ്കിൽ സമയ ബന്ധിതമായി പരിഹാരമുണ്ടാകും.

 അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടാം

1. മേയർ സെക്ഷൻ: 9446324289, 0474- 2768530

2. ഹെൽത്ത്: 9544859812

3. സാമൂഹിക സുരക്ഷാ പെൻഷൻ: 9747647460

4. എൻജിനീയറിംഗ്: 9446235747

5. തൊഴിലുറപ്പ് പദ്ധതി: 9288002588

6. അമൃത് കുടിവെള്ളം: 8129389811

7. ഭവന നിർമ്മാണം: 7510101004

8. റവന്യൂ വസ്തു നികുതി: 9497129350