mulak

ഇന്നലെ: 135 രൂപ

ഡിസംബറിൽ: 200 രൂപ

കൊല്ലം: വറ്റൽ മുളകിന് മധുരവിലക്കാലം. രണ്ട് വർഷത്തിന് ശേഷം ഒരു കിലോ ഗുണ്ടൂർ വറ്റൽ മുളകിന്റെ വില 135 ലേക്ക് താഴ്ന്നു. ഗുണ്ടൂരിൽ സീസണായതിനൊപ്പം കേരളത്തിലടക്കം വില്പന ഇടിഞ്ഞതാണ് വില താഴാൻ കാരണം.

കഴിഞ്ഞ ഡിസംബറിൽ വറ്റൽ മുളകിന്റെ വില 200 രൂപയിലേക്ക് വില ഉയർന്നിരുന്നു. മൂന്ന് മാസത്തോളം വില അങ്ങനെ തന്നെ നിന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് വില ഇടിഞ്ഞ് 160 ലേക്കെത്തി. കഴിഞ്ഞ വർഷം ഇതേസമയം കിലോയ്ക്ക് 140 രൂപയായിരുന്നു. എന്നാൽ 2016ൽ 80 രൂപയിലേക്ക് താണിരുന്നു.

തമിഴ്നാട്, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരത്തെ വറ്റൽ മുളക് എത്തുമായിരുന്നു. എന്നാൽ തമിഴ്നാട്ടിലെ കർഷകർ പച്ചമുളകായി തന്നെ വിൽക്കുകയാണ്. നാഗ്പൂർ മുളകും ഇപ്പോൾ എത്തുന്നില്ല. എന്നാൽ ആന്ധ്രയിലെ പേടകയിൽ നിന്ന് എത്തുന്ന പിരിയൻ മുളകിന് കിലോയ്ക്ക് 220 മുതൽ 180 രൂപ വരെ വിലയുണ്ട്.

''

സീസണായതോടെയാണ് വില താഴ്ന്നത്. വരും ദിവസങ്ങളിൽ വീണ്ടും കുറയാൻ സാദ്ധ്യതയുണ്ട്.

കച്ചവടക്കാർ