photo
ബി.ജെ.പിയുടെ നേതൃത്വത്തിൽ നെടുവത്തൂർ സഹകരണ ബാങ്കിന് മുന്നിൽ നടന്ന ഉപരോധ സമരം

കൊട്ടാരക്കര: നെടുവത്തൂർ സർവ്വീസ് സഹകരണബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധവും ധർണയും സംഘടിപ്പിച്ചു. ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.ശിവരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, ശ്രീനിവാസൻ, രാജഗോപാൽ, ചാലൂക്കോണം അജിത്ത്, വല്ലം വിഷ്ണു, സുകുമാരി സുനിൽ, എൽ.ബിനു, ശരണ്യ സന്തോഷ്, നന്ദു, സന്തോഷ്, സോമരാജൻ, ദിലീപ്, ആനക്കോട്ടൂർ സജികുമാർ, ജയകുമാർ എന്നിവർപ്രസംഗിച്ചു.