കൊല്ലം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് (ഐ.എ.എൽ) കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ബാർ അസോസിയേഷനിലേക്ക് ഹാൻഡ്സ് ഫ്രീ സാനിറ്റൈസർ ഡിസ്‌പെൻസറും മാസ്കുകളും നൽകി. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ. ഗോപീഷ് കുമാർ ബാർ അസോ. പ്രസിഡന്റ് അഡ്വ. ധീരജ് രവിക്ക് സാധനങ്ങൾ കൈമാറി. അഭിഭാഷക ക്ലാർക്കുമാർക്കും കോടതി ജീവനക്കാർക്കും മാസ്ക്കുകളും ചടങ്ങിൽ വിതരണം ചെയ്തു.
യൂണിറ്റ് സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ, ജില്ലാ ഗവ. പ്ലീഡർ അഡ്വ. സേതുനാഥപിള്ള, അഡി. ഗവ. പ്ലീഡർ അഡ്വ. എ.കെ. മനോജ്, ഐ.എ.എൽ നേതാക്കളായ അഡ്വ. കുന്നത്തൂർ ഗോപാലകൃഷ്ണപിള്ള, അഡ്വ. ബി.കെ. ജയമോഹൻ, മുഖത്തല മനോജ്, പി. ഉഷാർ, പള്ളിമൺ ശ്രീകുമാർ, മിലൻ മാത്യു എന്നിവർ പങ്കെടുത്തു.