photo
കരുനാഗപ്പല്ലി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ആരംബിച്ച ഇമ്മ്യൂണിറ്റി ക്ലീനിക്കിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ഇമ്മ്യൂണിറ്റി ക്ലീനിക്ക് ആരംഭിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ: അരവിന്ദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ, എൻ.അജയകുമാർ, ആർ.രവി, കെ.ആർ.രാജേഷ്,രാജു കൊച്ചു തോണ്ടലിൽ ആർ.കെ.പിള്ള, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: ആർ.രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.