ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി യുവരശ്മി വായനശാലയുടെ പുതിയ കെട്ടിടം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ശിവാനന്ദൻ അദ്ധ്യയക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജയലക്ഷ്മി, ബ്ലോക്കംഗങ്ങളായ മുബീന, രാജീവ്,പഞ്ചായത്തംഗങ്ങളായ ജലജ രാജേന്ദ്രൻ, ബിന്ദു, ഫാത്തിമാബീവി, വായനശാല സെക്രട്ടറി ജി.കൃഷ്ണൻകുട്ടി ,കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.