photo
താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച ജനറേറ്റർ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ സമീപം.

. കരുനാഗപ്പള്ളി : അന്തരീക്ഷവായുവിൽ നിന്നും ഓക്സിജൻ വേർതിരിച്ചെടുത്ത് ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഓക്സിജൻ ജനറേറ്റർ സിസ്റ്റം താലൂക്ക് ആശുപത്രിയിൽ ആർ രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർപേഴ്സൺ ഇ . സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബൈദ കുഞ്ഞുമോൻ, പി. ശിവരാജൻ, ആശുപത്രി സൂപ്രണ്ട് ഡോ : തോമസ് അൽഫോൻസ്, ആർ.എം. ഒ ഡോ: അനൂപ് കൃഷ്ണൻ, കൗൺസിലർ ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.