ഓടനാവട്ടം: ജപ്പാൻകുടിവെള്ള പദ്ധതിയുടെ പൈപ്പ് ഓടനാവട്ടം ജംഗ്ഷനിൽ മണ്ണിനടിയിൽ പൊട്ടി കുടിവെള്ളം പാഴാകുന്നു. .ഏതാനും മാസങ്ങൾക്ക് മുമ്പ് പരുത്തിയറ എം.ജെ സാമില്ലിന് സമീപത്തും പൈപ്പ് പൊട്ടിയിരുന്നു. നിർമ്മാണപ്പിഴവാണ് പൈപ്പ് പൊട്ടലിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.