athul
ക്ളാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജന്മനാ സെറിബ്രൽ പൾസി ബാധിതനായ അതുലിനെ കൊല്ലം ഡി. ഇ. ഒ ടി. രാജു വീട്ടിലെത്തി അനുമോദിക്കുന്നു

ഓച്ചിറ : ക്ളാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുലിനെ കൊല്ലം ഡി. ഇ. ഒ ടി. രാജു വീട്ടിലെത്തി അനുമോദിച്ചു. ജന്മനാ സെറിബ്രൽ പൾസി ബാധിതനായ അതുൽ തന്റെ പോരായ്മകളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കുകയായിരുന്നു. ആദിനാട് അതുൽ നിവാസിൽ അശോകന്റെയും രതിയുടെയും മകനാണ്. സമഗ്ര ശിക്ഷാ അഭിയാൻ കരുനാഗപ്പള്ളി ബി. ആർ. സിയിലെ ബി.പി.ഒ എം. പ്രകാശും റിസോഴ്സ് പേഴ്സൺ കെ. എസ് പ്രിയയും എസ്. ഷിബുവും ചേർന്നാണ് വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞ അതുലിനെ വിദ്യാലയത്തിൽ എത്തിച്ചത്. പഠന മികവിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഏവരുടെയും ശ്രദ്ധ നേടാൻ ഈ വിദ്യാർത്ഥിക്ക് കഴിഞ്ഞു. കെ. എസ്. ടി. എ സംസ്ഥാന കൗൺസിലർ എൽ. എസ് ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ .രാജീവ്, ഉപജില്ലാ പ്രസിഡൻറ് എൽ. കെ ദാസൻ എന്നിവരും അതുലിന്റെ വീട്ടിൽ എത്തി.