bjp-protest
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു

 ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കൊല്ലം: സ്വർണ്ണ കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രസ് ക്ലബിന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് അകത്തുകടന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ കോലം പ്രവർത്തകർ കത്തിച്ചു.

തുടർന്ന് നടന്ന ധർണ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ നയതന്ത്ര ബന്ധത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തിയ മഖ്യമന്ത്രിയുടെ ഓഫീസ് രാജ്യത്തെ അപമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്,

കൊട്ടിയം സുരേന്ദ്രനാഥ്, എ.ജി. ശ്രീകുമാർ, മന്ദിരം ശ്രീനാഥ്, ബി. ഷൈലജ തുടങ്ങിയവർ സംസാരിച്ചു.