പ്രദേശങ്ങൾ പൊലീസ് വലയത്തിൽ
കൊല്ലം: കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത തടയാൻ ജില്ലാ ഭരണകൂടം കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങളിലാക്കിയ പ്രദേശങ്ങൾ പൊലീസ് വലയത്തിൽ. ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളിൽ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങളുണ്ട്. കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലെ ചില വാർഡുകളും കണ്ടെയ്മെന്റ് സോണിലാണ്. സോണുകളിൽ അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തനാനുമതി. കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ ശാസ്താംകോട്ട ഉൾപ്പെടെയുള്ള മേഖലകളിലെ സോണുകളിൽ ബാങ്കുകൾ പൊലീസ് അടപ്പിച്ചു. ജില്ലാ പൊലീസ് മേധവിമാർ നേരിട്ടെത്തിയാണ് നിയന്ത്രണങ്ങൾ വിലയിരുത്തുന്നത്. ശാസ്താംകോട്ടയിലെ കണ്ടെയ്മെന്റ് സോൺ വഴി സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ദീർഘദൂര യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചവറ വഴി കൊല്ലത്തേക്കുള്ള യാത്രികരെ ഭരണിക്കാവിൽ തടഞ്ഞ് ചക്കുവള്ളി- പുതിയകാവ് - കരുനാഗപ്പള്ളി വഴി തിരിച്ച് വിടുകയാണ്.
ഹോട്ട് സ്‌പോട്ട്
1. കൊല്ലം കോർപ്പറേഷനിലെ മുളങ്കാടകം ഡിവിഷൻ
2. കൊട്ടാരക്കര നഗരസഭയിലെ മുസ്ലീം സ്ട്രീറ്റ്, ചന്തമുക്ക്, പഴയതെരുവ്, കോളേജ്, പുലമൺ ഡിവിഷനുകൾ
3. തേവലക്കര ഗ്രാമപഞ്ചായത്തിലെ 3, 7, 8, 10 വാർഡുകൾ
4. തെന്മല ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്
5. മേലില പഞ്ചായത്തിലെ 15-ാം വാർഡ്
6. കരുനാഗപ്പള്ളി നഗരസഭയിലെ 15-ാം ഡിവിഷൻ
7. പന്മന പഞ്ചായത്തിലെ 3, 5, 13, 15 വാർഡുകൾ
8. ശാസ്താംകോട്ട പഞ്ചായത്തിലെ 10 മുതൽ 19 വരെ വാർഡുകൾ
9. മൈനാഗപ്പള്ളി പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകൾ
10. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ 1, 3 വാർഡുകൾ
11. ശൂരനാട് തെക്ക് പഞ്ചായത്തിലെ 10, 13 വാർഡുകൾ
12. ക്ലാപ്പന പഞ്ചായത്തിലെ ഒന്നാം വാർഡ്
13. നീണ്ടകര പഞ്ചായത്തിലെ എട്ടാം വാർഡ്
14. ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ്, ആര്യങ്കാവ് ക്ഷേത്രം വാർഡുകൾ