kari
കരിക്കോട് സ്ഥാപിച്ച പുതിയ എൽ.ഇ.ഡി ലൈറ്റുകൾ എം. മുകേഷ് എം.എൽ.എ സ്വിച്ച് ഓൺ ചെയ്യുന്നു

കൊല്ലം: കരിക്കോട് ചപ്പേത്തടം റെയിൽവേ ലൈൻ മുതൽ ചാത്തിനാംകുളം റെയിൽവേ ലൈൻ വരെ പുതുതായി പോസ്റ്റുകൾ സ്ഥാപിച്ച് അതിൽ എൽ.ഇ.ഡി ലൈറ്റുകളിട്ടു. ചപ്പേത്തടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എം. മുകേഷ്.എം.എൽ.എ ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, സ്ഥലം കൗൺസിലറും നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.എ. സത്താർ, എസ്. പ്രസന്നൻ, സി. ബാബു, ജെ. നൗഫൽ, സുജാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.