kunnathur
പാതിരിക്കൽ ക്ഷീര സംഘത്തിൽ കർഷകർ പാൽ റോഡിലൊഴുക്കി പ്രതിഷേധിക്കുന്നു

ഇന്ന് പാൽ കൊണ്ടുപോകാനെത്തുന്ന വാഹനം തടയാൻ തീരുമാനം

കുന്നത്തൂർ : സിപിഎം നിയന്ത്രണത്തിലുള്ള ശൂരനാട് വടക്ക് പാതിരിയ്ക്കൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിൽ പാൽ റോഡിലൊഴുക്കി കർഷക പ്രതിഷേധം.സംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് ഒരു മാസമായി പാൽവില ലഭിക്കാത്തതാണ് കാരണം. ഇന്നലെ രാവിലെ സംഘത്തിനു മുന്നിലെ റോഡിൽ പാൽ ഒഴുക്കിയാണ് കർഷകർ പ്രതിഷേധിച്ചത്. നിരവധി കർഷകരാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഇന്ന് പാൽ കൊണ്ടുപോകാനെത്തുന്ന വാഹനം തടയാനാണ് കർഷകരുടെ തീരുമാനം. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെങ്ങും അഴിമതിയുണ്ടെന്നതരത്തിലുള്ള പോസ്‌റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്.

ആഴ്ചയിൽ രണ്ടര ലക്ഷം രൂപയാണ് കർഷകർക്ക് പാൽ വിലയായി നൽകേണ്ടത്.നൂറിലധികം കർഷകരാണ് ഇവിടെ പാൽ അളക്കുന്നത്.

പ്രശ്നത്തിന് പിന്നിൽ

സിപിഐ - സിപിഎം തർക്കം

സിപിഐ - സിപിഎം തർക്കമാണ് പാതിരിക്കൽ സംഘത്തിൽ അഴിമതിയും ഭരണ അസ്ഥിരതയും രൂക്ഷമാകാനുള്ള കാരണമെന്നാണ് സൂചന.സിപിഐയ്ക്ക് അഞ്ചും സിപിഎമ്മിന് നാലും അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്.രണ്ടര വർഷത്തെ സിപിഐ ഭരണത്തിനു ശേഷമാണ് സിപിഎം അധികാരത്തിലെത്തുന്നത്.തുടർന്നു നടന്ന നിയമനങ്ങളാണ് തർക്കത്തിലേക്ക് നീങ്ങിയത്. സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസവും തർക്കവും രൂക്ഷമായിരിക്കേ സിപിഐക്കാരനായ സംഘം സെക്രട്ടറിയെ സിപിഎം പുറത്താക്കുകയായിരുന്നു.സെക്രട്ടറി സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന സിപിഎം വാദമാണ് തർക്കത്തിലേക്ക് നയിച്ചത്.

പാൽ അളക്കുന്നത്

100 ലധികം കർഷകർ

ആഴ്ചയിൽ

2.50

ലക്ഷം രൂപയാണ്

കർഷകർക്ക് പാൽ വിലയായി നൽകേണ്ടത്.

പാതിരിക്കൽ സംഘത്തിലെ അഴിമതി അന്വഷിക്കണെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിക്കാനാണ് തീരുമാനം.

കർഷകർ

​പാ​തി​രി​ക്ക​ൽ​ ​ക്ഷീ​ര​ ​സം​ഘ​ത്തി​ലെ​ ​ക​ർ​ഷ​ക​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്കും.​പാ​ൽ​ ​വി​ല​ ​കൃ​ത്യ​മാ​യി​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​മ​റി​ച്ചു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ് .

സു​ശീ​ല​ ​​

സം​ഘം​ ​പ്ര​സി​ഡ​ന്റ് ​