തൊടിയൂർ: തൊടിയൂർ നോർത്ത് ക്ഷീരോദ്പാദക സഹകരണ സംഘത്തിലെ കർഷകർക്ക് ജില്ലാ പഞ്ചായത്ത് റിവോൾവിംഗ് ഫണ്ട് വിതരണം ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ
ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ട് 5 കർഷകർക്ക് കൈമാറി. ക്ഷീരസംഘം പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്ഷീരവികസന ആഫീസർ കെ.അനിത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ഷീബ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഗീതാ ഭീതീകരൻപിള്ള, മിനി സജിത്ത്, ക്ഷീര സംഘം ഡയറക്ടർ ബോഡ് മെമ്പർമാരായ എ. തങ്ങൾകുഞ്ഞ്, എസ്.ബി. മോഹനൻ, ബി. സത്യദേവൻ പിള്ള, ജനാർദ്ധനൻ, രമ, വൽസല, റഷീദാ ബീവി എന്നിവർ പ്രസംഗിച്ചു. ക്ഷീര സംഘം സെക്രട്ടറി ബി.മീനു സ്വാഗതവും ബോഡ് മെമ്പർ രാജു തോമസ് നന്ദിയും പറഞ്ഞു.