പുത്തൂർ : പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴയചിറ ജംഗ്ഷനിൽ നിന്നും ചെറുപൊയ്കയിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞിട്ട് നാളേറെയായി. റോഡിന്റെ പകുതി ഭാഗത്തും മുട്ടോളം എത്തുന്ന ചെളിക്കുഴികളാണ്. റോഡേത് കുഴിയേത് എന്ന തിരിച്ചറിയാനാവാത്ത അവസ്ഥ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴൽ സ്ഥാപിക്കാൻ വേണ്ടി റോഡിന്റെ പകുതി ഭാഗത്തോളം വെട്ടിക്കുഴിച്ചതാണ് ഈ റോഡിന്റെ തകർച്ചയ്ക്ക് കാരണം. മഴക്കാലത്തിന് മുമ്പ് റോഡ് പൂർവ്വ സ്ഥിതിയിലാക്കുമെന്നായിരുന്നു വെട്ടിക്കുഴിച്ചപ്പോൾ അധികൃതർ നാട്ടുകാർക്ക് നൽകിയ ഉറപ്പ്. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ച്ചയാണ്. യുവജന സംഘടനകളടക്കം സമരം ചെയ്തെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.