veliam
യു ഡി എഫ് വെളിയം പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെപ്പറ്റി സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ നടത്തിയ ധർണ വെളിയം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ .പി .സി .സി ഉപാദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ഓടനാവട്ടം വിജയപ്രകാശ് അദ്ധ്യക്ഷനായി. യു .ഡി. എഫ് നേതാക്കളായ കൊട്ടറ വിക്രമൻ നായർ, സൈമൺവാപ്പാല,കുടവട്ടൂർരാധാകൃഷ്ണൻ,എം. എസ് പീറ്റർ, ഓമനശ്രീധരൻ,വെളിയം ജയചന്ദ്രൻ,ചെപ്ര ച്ചൻകുഞ്ഞ്,ഷാജി പടിയാരം, രവീന്ദ്രൻപിള്ളചെപ്ര,,ജേക്കബ് പരുത്തിയറ,രവീന്ദ്രൻപിള്ള മുട്ടറ,അനിൽകുമാർ മാലയിൽ,പി ചന്ദ്രമോഹനൻ,കായില ദിലീപ്,വിജയൻമാലയിൽ,പി സജീവ്,അജി ഓടനാവട്ടം,കുടവട്ടൂർ സജീവ്,ജഗൻ രാജു എന്നിവർ പ്രസംഗിച്ചു.