sfi
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷാരോൺ ഗിൽബേർട്ടിനെ എസ്.എഫ്.ഐ പ്രവർത്തകർ വീട്ടിലെത്തി അനുമോദിക്കുന്നു

കൊല്ലം: കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാടി സ്വദേശിയായ കൊട്ടാരക്കര ഏനാത്ത് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനി ഷാരോൺ ഗിൽബേർട്ടിനെ എസ്.എഫ്.ഐ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ 'സ്നേഹ സമ്മാനം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് കൊല്ലം ഏരിയയിലെ പ്രവർത്തകർ ഷാരോണിന്റെ വീട്ടിലെത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഞ്ചു കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗം പവിത്ര, സി.പി.എം സിവിൽ സ്റ്റേഷൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മാക്സ്വെൽത്ത്‌ എസ്.എഫ്.ഐ കൊല്ലം ഏരിയ സെക്രട്ടറി വിഷ്ണു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോഷി, അനന്ദു, സെയ്തലി എന്നിവർ പങ്കെടുത്തു.