peruman
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം, കേരള പ്രതികരണവേദി സംസ്ഥാന കമ്മിറ്റി, ഫ്രണ്ട്സ് ഒഫ് ബേർഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പെരുമൺ ദുരന്തവാർഷിക ദിനാചരണം ഡോ. കെ.വി. ഷാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെരുമൺ തീവണ്ടി ദുരന്തത്തിന്റെ 32-ാമത് വാർഷിക അനുസ്‌മരണം പെരുമൺ ദുരന്തഭൂമിയിൽ ആചരിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം, കേരള പ്രതികരണവേദി സംസ്ഥാന കമ്മിറ്റി, ഫ്രണ്ട്സ് ഒഫ് ബേർഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ദുരന്ത സ്മാരക സ്തൂപത്തിലും അഷ്ടമുടി കായലിലും പുഷ്പാർച്ചന നടന്നു.

അനുസ്മരണ സമ്മേളനം കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ കമ്മിറ്റി സെക്രട്ടറി പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ജയകൃഷ്ണൻ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, അപ്സര ശശികുമാർ, ആർ.പി. പണിക്കർ, പെരുമൺ വിജയകുമാർ, പെരുമൺ ഷാജി എന്നിവർ പ്രഭാഷണം നടത്തി.