കൊല്ലം: ലോട്ടറി തൊഴിലാളികളോട് ക്ഷേമനിധി ഓഫീസിൽ നേരിടേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
അസോ. ജില്ലാ പ്രസിഡന്റ് കെ.ബി. ഷഹാൽ അദ്ധ്യക്ഷത വഹിച്ചു. പി.വി. അശോക് കുമാർ, മംഗലത്ത് രാഘവൻ, മനക്കര സെയിൻ, അഞ്ചൽ ഇബ്രാഹിം, സേതു, എം. മാത്യൂസ്, പോളയിൽ രവി, ബി. കൃഷ്ണകുമാർ, ബി. പ്രതാപൻ, അയത്തിൽ നാസർ, കൊട്ടിയം ഷാഫി, ഫൈസൽ പള്ളിമുക്ക്, യോഹന്നാൻ കണ്ണനല്ലൂർ, നിസാർ മജീദ്, വിജയകുമാർ, പാർക്ക്മുക്ക് കൃഷ്ണൻകുട്ടി, തടത്തിവിള രമേശ്, ഉമയനല്ലൂർ സമദ്, ഏണസ്റ്റ് പത്രോസ് കൊട്ടിയം തുടങ്ങിയവർ പങ്കെടുത്തു.