photo
ചണ്ണപ്പേട്ട സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഠനസൗകര്യമില്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ടി.വി. വിതരണം ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത് നിർവ്വഹിക്കുന്നു.

അഞ്ചൽ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ചണ്ണപ്പേട്ട സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നൽകി. ബാങ്ക് പ്രസിഡന്റ് ചാർളികോലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അനിതകുമാരി, മുൻ പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് മറ്റ് ഭരണസമിതി അംഗങ്ങളായ സജി ഇല്ലിയ്ക്കൽ, ബി. പ്രസാദ്, സജീനാ ഷിബു, അമ്പിളി സുദർശനൻ, ലില്ലികുട്ടി നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.