കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പുതിയതായി അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ചടങ്ങിൽ ആർ. .രാമചന്ദ്രൻ എം.എൽ.എ ഫലകത്തിന്റെ അനാച്ഛാദന കർമ്മം നിർവഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. . രാധാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന ,ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുഹാസിനി ,വാർഡ് മെമ്പർമാരായ സിബി ബോണി, കെ..രാജേഷ് ലാൽ, കരയോഗം പ്രസിഡന്റ് എൻ. .ലാലു ,പി.ടി.എ പ്രസിഡൻ്റ് ജി.. രഘു ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി. .സുരേഷ്, വി . പ്രകാശ്, സ്റ്റാഫ് സെക്രട്ടറി വിളയിൽ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.