പത്ത് പേർക്ക് കൂടി കൊവിഡ‌് സ്ഥിരീകരിച്ചു
കൊല്ലം: നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ നാല് ബന്ധുക്കളും പൊലീസുകാരനും അടക്കം ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇന്നലെ പത്ത് പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 9 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 164 ആയി. കൂടെ ജോലിചെയ്തിരുന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചത്.
സ്ഥിരീകരിച്ചവർ
1.ഈ മാസം 6ന് കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയായ മത്സ്യക്കച്ചവടക്കാരന്റെ ഭാര്യ (48),
2. മത്സ്യ കച്ചവടക്കാരന്റെ മകൻ (27)
3. മത്സ്യക്കച്ചവടക്കാരന്റെ ബന്ധുവായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി (33)
4 രാജഗിരി സ്വദേശിനിയുടെ മകൾ (9)
5. പൊന്നാനി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി (34)
6. ഹൈദരാബാദിൽ നിന്ന് ജൂൺ 23ന് എത്തിയ ഏരൂർ അയിലറ സ്വദേശി (50)
7. റിയാദിൽ നിന്ന് ഈ മാസം 6ന് എത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി (33)
8. സൗദിയിൽ നിന്ന് ഈ മാസം 9ന് എത്തിയ ഇരവിപുരം സ്വദേശി (42)
9. സൗദിയിൽ നിന്ന് ഈമാസം 8ന് എത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി (39)
10. ഷാർജയിൽ നിന്ന് ജൂൺ 25ന് എത്തിയ തഴവ സ്വദേശി (46)
രോഗമുക്തരായവർ
കുളത്തൂപ്പുഴ സ്വദേശി (21), മൈനാഗപ്പള്ളി സ്വദേശി (23), പോരുവഴി സ്വദേശി (43), തഴവ സ്വദേശി (36), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി (51), ചവറ സ്വദേശി (35), തൊടിയൂർ ഇടക്കുളങ്ങര സ്വദേശി (55), കണ്ണനല്ലൂർ നെടുമ്പന സ്വദേശി (31), കുണ്ടറ അംബിപൊയ്ക സ്വദേശി (36) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.